നിഷിദ്ധമായ കാര്യങ്ങളില്‍ പെട്ടതാണ് അല്ലാഹുവിനു തുല്ല്യകനെ ഉണ്ടാക്കല്‍ ! വഹ്ദ എന്ന അറബിപദത്തില്‍ നിന്നാണ് തൗഹീദ് എന്ന ധാതുവിന്റെ ഉത്ഭവം, ഏകനാക്കി, ഏകനാക്കല്‍ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. പുതുതായി ഉണ്ടാകുന്നവന്‍, എന്നെന്നും നിലനില്‍ക്കുന്നവനെ തനിപ്പിക്കുക അഹ്‌ലു സുന്നഃ തൗഹീദിനെ നിര്‍വചിക്കുന്നത്. വിശാലാര്‍ത്ഥത്തില്‍ ആരാധ്യനായിരിക്കുക എന്നതിലും ആരാധനക്കര്‍ഹന്‍ സൃഷ്ടാവുമാത്രമാണെന്ന വിശ്വാസമാണ് തൗഹീദ്. പ്രവാചകരുടെ നിയോഗം സൃഷ്ടിയല്ലെന്ന് വിശുദ്ധ ഖുര്‍ആനും പറയുന്നു.
അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും അവസാനപ്രവാചകന്‍ മുഹമ്മദ് നബി അള്ളാഹുവിന്റെ പ്രവാചകനാണെന്നും- ( أشهد أن لا إله إلا الله و أشهد أن محمد رسول الله ) ചൊല്ലുകയും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നതോടെയാണ് ഒരാള്‍ യഥാര്‍ത്ഥമുസ്ലിമാവുക.
ഹകീം ഇബ്നു മുആവിയ() അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു: ഞാന്‍ അല്ലാഹുവിന്റെ റസൂല്‍() യുടെ അടുത്തേക്ക് ചെന്നു. ഞാന്‍ പറഞ്ഞു; താങ്കളുടെ അടുത്തേക്ക് ഞാന്‍ വരുകയില്ലെന്ന് എന്റെ ഈ വിരലുകളുടെ എണ്ണത്തോളം സത്യം ചെയ്തതിന് ശേഷമല്ലാതെ ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിട്ടില്ല. അതിനാല്‍ താങ്കളെ ഹഖ്ഖുമായി പറഞ്ഞയച്ചവനാണ് സത്യം. അവന്‍ (അല്ലാഹു) താങ്കളെ എന്തുമായാണ് നിയോഗിച്ചയച്ചത്? നബി() പറഞ്ഞു; ‘ഇസ്ലാമുമായി.’ (അയാള്‍) ചോദിച്ചു, എന്താണ് ഇസ്ലാം? നബി () പറഞ്ഞു; “നിന്റെ ഹൃദയത്തെ അല്ലാഹുവിലേക്ക് സമര്‍പ്പിക്കലും, അല്ലാഹുവിലേക്ക് നിന്റെ മുഖത്തെ തിരിക്കലും, നിര്‍ബന്ധ നമസ്കാരങ്ങള്‍ നീ നമസ്കരിക്കലും, നിര്‍ബന്ധമായ സകാത്ത് നീ കൊടുത്തുവീട്ടലുമാണത് (ഇസ്ലാം).” (അഹ്മദ്)
Thursday, July 29, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment